വയനാട്: മാനന്തവാടിയിൽ വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. വെള്ളമുണ്ട സ്വദേശികളായ മുഹമ്മദ് ഇജാസ്(26), കെ. സാബിത്ത്(24), ടി.ജി. അമൽജിത്ത്(28) എന്നിവരെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ എൻ. അജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.സംസ്ഥാനത്ത് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരുക്കുന്നത്. 2022ൽ 26,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തത്. 2016 ൽ 5,924 കേസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 450 ശതമാനം വർധവാണ് ഉണ്ടായത്. 2023ലെ കണക്ക് പരിശോധിച്ചതിൽ ഇതിലും ഭീകരമായിരിക്കുമെന്ന് എക്സൈസ് അധികൃതർ തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ ഏഴ് വർഷമായി എം. ഡി. എം. എ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കുലും കുറച്ച് കാലം കൊണ്ടാണ് ഉപയോഗം വ്യാപകമായത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു