തൃശൂർ: ചാലക്കുടിയിൽ നടുറോഡിൽ തമ്മിലടിച്ച് മദ്യപസംഘം. ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘമാണ് സൗത്ത് ജങ്ഷനില് നഗരസഭ ബസ് സ്റ്റാന്റിന് മുന്നിൽ തമ്മിലടിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കല്ലുകൊണ്ട് തലക്കടിക്കാന് ശ്രമിച്ചയാളെ നാട്ടുകാര് തടഞ്ഞതിനാല് വന് ദുരന്തം ഒഴിവായി. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു.


