കൊച്ചി. വയോധികനെ മര്‍ദ്ദിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര് പോലീസ് പിടിയില്‍. ആലുവയിലാണ് വയോധികനെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ഇടപ്പള്ളി സ്വദേശിയായ ചന്ദ്രന്, ലിജി, പ്രവീണ്‍ എന്നിവരാണ് കേസില്‍ പോലീസ് പിടിയിലായത്. അതേസയയം ലിജിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും. യുവതിയുടെ നിര്‍ദേശം അനുസരിച്ചാണ് മറ്റ് പ്രതികള്‍ വയോധികനെ അക്രമിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ ബുധനാഴ്ചയാണ് വയോധികനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ലിജിയും വയോധികനും തമ്മില്‍ മുമ്പ് പരിചയമുണ്ടായിരുന്നു. ധ്യാന കേന്ദ്രത്തിലേക്കാണെന്ന് പറഞ്ഞാണ് ഇയാളെ ലിജി വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ലിജി ഇവിടെ നിന്നും പോകുകയും ചന്ദ്രനും പ്രവീണും എത്തിയ വയോധികനെ മര്‍ദ്ദിച്ച ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. അതേസമയം ലിജി 10000 രൂപയാണ് കൂട്ട് പ്രതികള്‍ക്ക് നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
Trending
- ഇംഗ്ലണ്ടിൽ ചരക്കു കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് വന്‍ അപകടം
- ബഹ്റൈന്‍ രാജാവ് കുതിരപ്പന്തയോത്സവത്തില് പങ്കെടുത്തു
- പിണറായി വിജയന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശം : വെള്ളാപ്പള്ളി നടേശന്
- മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി
- ബഹ്റൈന്‍ ബജറ്റ്: സര്‍ക്കാര്‍, പാര്‍ലമെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി
- ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു
- ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ
- പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു