മരുന്ന് ഉപയോഗിച്ച മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് കാഴ്ച നഷ്ടമാവുകയും ചെയ്തെന്ന അമേരിക്കൻ ആരോഗ്യവകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ റിപ്പോർട്ടിനെ തുടർന്ന് കമ്പനി ഫെബ്രുവരിയിൽ മരുന്ന് തിരിച്ചുവിളിപ്പിച്ചിരുന്നു,ഇതിന് ശേഷമാണ് മരുന്നിൽ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നത്.
ബാക്ടീരിയ സ്ഥിരമായി കാഴ്ച നഷ്ടമാകുന്നതിന് കാരണമാകുമെന്ന് സി ഡി സി പറയുന്നു.
ഗുണനിലവാരമില്ലാത്ത ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് അന്ധതയ്ക്കും മരണത്തിനും അണുബാധയ്ക്കും കാരണമാകുമെന്ന് യു എസ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു
അമേരിക്കയിൽ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിലുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഈ ബാക്ടീരിയയെ ചെറുക്കുന്നത് പ്രയാസകരമാണെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു
ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിച്ച ചുമ മരുന്ന് കുടിച്ച് ഉസ്ബെക്കിസ്താനിൽ 18 കുട്ടികളും ഹരിയാനയിലെ മെയ്ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്ന് കഴിച്ച് ഗാംബിയയിൽ 66 കുട്ടികളും മരണപ്പെട്ടത് ഏറെ ചർച്ചയായിരുന്നു.
Trending
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
