കോഴിക്കോട് : കോഴിക്കോട് 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. നയാഘർ സ്വദേശികളായ ആനന്ദ് കുമാർ സാഹു (36), ബസന്ത് കുമാർ സാഹു (40),കൃഷ്ണ ചന്ദ്രബാരിക്ക് (50) എന്നിവരാണ് പിടിയിലായത്. പത്തുലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ ലഹരി വില്പന ലക്ഷ്യം വെച്ചാണ് പ്രതികൾ വൻതോതിൽ കഞ്ചാവ് കൊണ്ടുവന്നത്. നാട്ടിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു പദ്ധതി. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. മാങ്കാവ് തലക്കുളങ്ങര യുപി സ്കൂളിന്റെ അടുത്തുള്ള വാടകവീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. ഒറീസ്സയിൽ നിന്ന് പുലർച്ചെ കോഴിക്കോട് ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോൾ സംശയം തോന്നി, മാങ്കാവ് വെച്ച് തടഞ്ഞ് ഇവരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാഗിൽ കഞ്ചാവ് കണ്ടെത്തിയത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു