കോട്ടയം: മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. വെള്ളൂർ ചെറുകരയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. അരയൻകാവ് സ്വദേശികളായ ജിസ്മോൾ (15), അലോഷി (16), ജോൺസൺ (52) എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപമായിരുന്നു അപകടം.
ആറു പേരടങ്ങുന്ന സംഘമായിരുന്നു പ്രദേശത്ത് കുളിക്കാനെത്തിയത്. ഇവരിൽ മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. മറ്റ് മൂന്ന് പേരെ നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. നിലവിൽ ഇവരുടെ മൃതദേഹങ്ങൾ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.നാട്ടുകാരും അഗ്നിരക്ഷാസേന അംഗങ്ങളും ചേർന്നാണ് സ്ഥലത്ത് തിരച്ചിൽ നടത്തിയത്. വെള്ളൂരിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.