മനാമ: ബുദയ്യ ഹൈവേയിലെ ബാനി ജംറയിലെ മലിനജല അറയിൽ പതിവ് അറ്റകുറ്റപ്പണിക്കിടയിൽ ഇന്ത്യക്കാരായ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സായിലാണ്. ദേബാശിഷ് സാഹൂ, രാകേഷ് കുമാർ യാദവ്, മുഹമ്മദ് തൗസീഫ് ഖാൻ എന്നീ ഉത്തരേന്ത്യക്കാരാണ് മരിച്ചത്. ദുരന്തത്തിലെ വസ്തുതകൾ കണ്ടെത്തുന്നതിന് അന്വേക്ഷണം ആരംഭിച്ചു. നാല് ഫയർ എൻജിനുകളും 18 സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തനത്തിൽ പങ്കെടുത്തത്. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടതായും, തുടർനടപടികൾ ചെയ്തുവരുന്നതായും ഇന്ത്യൻ അംബസ്സടർ പിയൂഷ് ശ്രീവാസ്തവ സ്റ്റാർവിഷനോട് വ്യക്തമാക്കി.


