കൊല്ലം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ ജെസീർ, നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തിരുവനന്തപുരം പാലോടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ കൊല്ലം കുണ്ടറയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.