വാഷിംഗ്ടണ്‍: യുഎസിൽ റാഞ്ചിയെടുത്ത വിമാനവുമായി യുവാവിന്റെ മരണക്കളി. 29കാരനായ കോറി പാറ്റേഴ്സണ്‍ എന്നയാളാണ് റാഞ്ചി തട്ടിയെടുത്ത വിമാനവുമായി ടുപ്പലോ നഗരത്തിനു മുകളിലൂടെ പലതവണ പറന്നത്. ആയിരങ്ങളെ മുൾമുനയിൽ നിർത്തി അഞ്ചുമണിക്കൂറിനുശേഷം സമീപത്തെ ബെന്റൺ കൗണ്ടിയിൽ വിമാനം ഇറക്കുകയായിരുന്നു. പറന്നുയർന്ന ഉടൻ ടുപ്പലോയിലെ വാള്‍മാര്‍ട്ടിനു മുകളില്‍ വിമാനം ഇടിച്ചിറക്കുമെന്ന ഭീഷണി സന്ദേശം ഇയാൾ കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപാരകേന്ദ്രത്തില്‍ നിന്നും മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. നഗരത്തിലും ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ആംബുലന്‍സും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ സജ്ജമാക്കുകയും ചെയ്തിരുന്നു. സൗത്ത് ഈസ്റ്റ് ഏവിയേഷന്‍ എന്ന സ്വകാര്യകമ്പനിയുടെ ബീച്ച് ക്രാഫ്റ്റ് കിംഗ് എയര്‍ 90 എന്ന വിമാനമാണ് തട്ടിക്കൊണ്ടുപോയത്. ഒമ്പതുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഇരട്ട എന്‍ജിനുള്ളതാണ് വിമാനം.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച

