കൊച്ചി : വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇത് കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെയും മറ്റുള്ളവരുടെയും ഹര്‍ജികൾ ഡിവിഷൻ ബഞ്ച് തള്ളി.


