തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സുരേഷ് എന്ന പ്രതി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. രണ്ട് എസ് ഐമാര്‍ക്കും ഒരു ഗ്രേഡ് എസ് ഐക്കുമാണ് സസ്പെന്ഷന്. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തിച്ച സുരേഷ് കുമാറിന് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന ആരോപണം തുടരുകയായിരുന്നു.
ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.