തിരുവല്ലം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഇത്തവണയും കർക്കിടക വാവുബലി ഉണ്ടായിരിക്കുന്നതല്ല. കോവിഡ് വ്യാപന നിയന്ത്രണത്തിൻ്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഒരു ക്ഷേത്രങ്ങളിലും ഇത്തവണ ബലി നടത്തുന്നില്ല. തിരുവല്ലത്ത് സാധാരണ കർക്കിടക വാവ് ദിവസം ബലിയിടാനായെത്തുന്നത് ഇരുപത്തി അയ്യായിരത്തോളം ജനങ്ങളാണ്. ഇത്രയും വലിയ ജനകൂട്ടം നിയന്ത്രിക്കുവാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് വാവ് ബലിതർപ്പണം നടത്താത്തതെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. എന്നാൽ തിലഹോമം, കൂട്ട നമസ്കാരം, അർച്ചന എന്നിവയ്ക്ക് ഓൺലൈൻ ബുക്കിംഗ് ഉണ്ട്. ദിനം തോറുമുള്ള ബലിതർപ്പണവും മറ്റു പൂജകളും ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. കോവിഡ് വ്യാപനത്തിൻ്റെ ഒന്നാം തരംഗത്തിലും ഇവിടെ കർക്കിടക വാവുബലി ഇല്ലായിരുന്നു.
