ചെന്നൈ: മദ്രാസ് ഐഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ 20 കാരൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്നു. ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പഠനത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഫെബ്രുവരി 14ന് മദ്രാസ് ഐഐടിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു.