
നമ്മുടെ മതേതര ഭരണഘടനയെ,
നീതിന്യായ സംവിധാനങ്ങളുടെ പരിമിതികൾ തിരിച്ചറിഞ്ഞ് , ഒററു സംഘങ്ങൾ പോലീസിനെ പോലും നിയന്ത്രിക്കുന്ന ദുഃഖകരമായ അവസ്ഥയാണ് പ്രധാനമായും വടക്കേ ഇന്ത്യയിൽ നമ്മൾ കാണുന്നത്.
ആ ഒറ്റു സംഘങ്ങൾ ഇത്തവണ എത്തിയത് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിലാണ്. ഇല്ലാ കഥകൾ ഉണ്ടാക്കി നിസ്സഹായരും, നിഷ്കളങ്കരുമായ കന്യാസ്ത്രീകളെ അതിവേഗം ക്രിമിനലുകൾ ആയി ചിത്രീകരിച്ചു പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചപ്പോൾ… അവർ അറസ്റ്റ് ചെയ്തത് നമ്മുടെ ജനാധിപത്യ, മതേതരത്വത്തെ കൂടിയായിരുന്നു.
ന്യൂനപക്ഷങ്ങളെ തെരുവിലും ട്രെയിനിലുകളിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുമ്പോൾ… നിയമ സംവിധാനങ്ങളെല്ലാം കയ്യുംകെട്ടി നോക്കുകുത്തികൾ ആകുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭയം കൊണ്ടാണ്.
ഇവിടെയും പോലീസുകാർ പതിവ് കാഴ്ചക്കാരായിരുന്നു. നമ്മുടെ നാട് എങ്ങോട്ടു പോകുന്നു എന്നുള്ളതിന്റെ കൃത്യമായ സൂചികയായി ഇത്തരം അക്രമങ്ങളെ കാണേണ്ടിയിരിക്കുന്നു.
മതേതര ഭാരതത്തിന് തികച്ചും ലജ്ജാവഹമായ ഇത്തരം പ്രവർത്തികൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ, ജനാധിപത്യ- മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും, ഇനിയും ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ബഹ്റൈൻ കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
നമ്മുടെ പ്രിയങ്കരികളായ സിസ്റ്റർമാരെ കൽത്തുറുങ്കിൽ അടച്ച കാടത്തത്തെ ഇല്ലായ്മ ചെയ്യാൻ, എത്രയും വേഗം നീതി നടപ്പിലാക്കാൻ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാൻ എല്ലാവരും തയ്യാറാക്കണമെന്ന് ബഹ്റൈൻ എ കെ സി സി അഭ്യർത്ഥിച്ചു.
