തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രത്യേക സർവീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി. ട്രെയിനുകൾ ശനിയാഴ്ച മുതൽ കേരളത്തിൽ ഓടില്ല. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയിൽവേയുടെ തീരുമാനം. ലോക്ക്ഡൗൺ സാഹചര്യത്തിലാണ് പ്രത്യേക സർവീസ് ഏർപ്പെടുത്തിയത്. ഇവയുൾപ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
ലോക്ഡൗണ്‍ ഇളവില്‍ സംസ്ഥാനത്തിനകത്ത് യാത്രചെയ്യുന്നവര്‍ക്ക് ആശ്രയമായിരുന്നത് ഈ മൂന്ന് ട്രെയിൻ സർവീസുകളാണ്. 25 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ട്രെയിനുകള്‍ റദ്ദാക്കിയ കൂട്ടത്തിലാണ് റെയില്‍വേ ഈ ട്രെയിനുകളെ ഉള്‍പെടുത്തിയത്. കോഴിക്കോട് ജനശതാബ്ദി ട്രെയിന്‍ 50 ശതമാനം വരെ യാത്രക്കാരെയുമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓടിയത്. ഓണത്തിന് മുൻപുള്ള കണക്കുപ്രകാരമാണ് റെയില്‍വേ ട്രെയിന്‍ റദ്ദാക്കിയത്.