തിരുവനന്തപുരം: ഇടത് മുന്നണിയിൽ കൂടിയാലോചനകൾ കുറവാണെന്ന് ഗണേഷ് കുമാർ എംഎൽഎ. ആരോഗ്യകരമായ കൂടിയാലോചനകളൊന്നും പാർട്ടിയിൽ നടക്കുന്നില്ല. എൽ.ഡി.എഫ് വികസന രേഖയിൽ സൂക്ഷ്മമായ ചർച്ചകളൊന്നും നടന്നിട്ടില്ല.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.