
മനാമ: ബഹ്റൈനിലെ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ വിവിധ കടകളില്‍നിന്ന് 10,000 ദിനാറിലധികം വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച 38കാരന് അറസ്റ്റിലായി.
അറസ്റ്റിലായ യുവാവ് ഏഷ്യക്കാരനാണെന്ന് ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അധികൃതര്‍ അറിയിച്ചു. മോഷണം നടന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉടനടി ആരംഭിച്ച അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ച നിരവധി സാധനങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തു.
ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
