
മനാമ: ബഹ്റൈനില്‍ ഇറാന്റെ ആക്രമണം മൂലം ഒഴിപ്പിക്കപ്പെട്ട വീടുകളില്‍നിന്ന് എട്ടു ലക്ഷത്തിലധികം ദിനാര്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ ഏഴു ബഹ്റൈനികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
18നും 23നുമിടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. സ്വര്‍ണാഭരണങ്ങളും വാച്ചുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് ഇവര്‍ മോഷ്ടിച്ചത്.
വീടുകളില്‍ താമസക്കാരില്ലെന്ന് മനസ്സിലാക്കി ആ അവസരം മുതലെടുത്താണ് ഇവര്‍ മോഷണം നടത്തിയത്. ഒരു ഗൃഹനാഥന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇവര്‍ പിടിയിലായത്.


