ദുബായ്: ദുബായിൽ ജോലി ചെയ്യുന്ന കഫേയിൽ മോഷണം നടത്തിയതിന് 4 ആഫ്രിക്കൻ പൗരന്മാർക്ക് മൂന്ന് മാസം തടവും 8,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും.
ജോലി സ്ഥലത്തെ സേഫിൽ നിന്ന് 8,000 ദിർഹം മോഷണം പോയെന്ന് കഴിഞ്ഞ ജൂലൈയിൽ അൽ വാസലിലെ ഒരു കോഫി ഷോപ്പിന്റെ മാനേജർ പൊലീസിനെ അറിയിച്ചിരുന്നു.
നാലു പ്രതികളിൽ മൂന്നുപേർ ഒരേ കഫേയിലാണ് ജോലി ചെയ്യുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ജോലിസ്ഥലത്ത് നിന്ന് പണം മോഷ്ടിച്ചതായി ഇവർ സമ്മതിച്ചു. കഫേയുടെ താക്കോലിന്റെ സ്ഥാനവും സേഫിന്റെ താക്കോലും താൻ മറ്റുള്ളവരോട് പറഞ്ഞിരുന്നതായി പ്രതികളിൽ ഒരാൾ സമ്മതിച്ചു.