മാവേലിക്കര: കുറത്തികാട് പൊന്നേഴയിൽ യുവാവിനെ ആക്രമിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ. പെരിങ്ങാല കാരായ്മ പ്ലാക്കോട്ട് തൈക്കതിൽ ശിൽപാലയത്തിൽ ശ്യാംരാജ് (29), പെരിങ്ങാല പ്ലാക്കോട്ട് സുധീഷ് ഭവനത്തിൽ സുധീഷ് (30), പെരിങ്ങാല മുതലശ്ശേരി കിഴക്കതിൽ അജി മോഹൻ (31) എന്നിവരെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21ന് രാത്രി 10.30 മണിയോടു കൂടി മോട്ടോർസൈക്കിളിലും സ്കൂട്ടറിലുമായി എത്തിയ അഞ്ച് പ്രതികൾ വഴിയരുകിൽ നിൽക്കുകയായിരുന്ന തെക്കേക്കര കുന്നിൽവീട്ടിൽ സച്ചിൻ സജീവി (21) നെ തടഞ്ഞു നിർത്തി ആക്രമിച്ചശേഷം കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും ഒന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയും കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കൊയ്പള്ളികാരായ്മ ഭാഗത്ത് വെച്ചാണ് പിടികൂടിയത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെകെ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു. ഇനിയും ഒളിവിലുള്ള രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കുറത്തികാട് എസ് എച്ച് ഒ, പി കെ മോഹിത് പറഞ്ഞു.
Trending
- പുനരധിവാസ പുതിയ പട്ടികയിൽ പലരും പുറത്ത്; 30 വീടുകളിൽ 3 വീടുകള്‍ മാത്രമാണ് പട്ടികയില്‍
- മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിളുകള്‍ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു
- ബഹ്റൈനിലെ ഗതാഗത പ്രതിസന്ധി: സമഗ്ര പഠനം നടത്താന്‍ സര്‍ക്കാര്‍
- NCP സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു
- ജ്യോത്സ്യനെ വീട്ടിൽ വിളിച്ചുവരുത്തി ഹണിട്രാപ്പിലൂടെ മാലയും പണവും തട്ടി; രണ്ട് പേർ അറസ്റ്റിൽ
- ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു
- തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു, നിവേദ്യം ഉച്ചയ്ക്ക് 1.15 ന്
- കത്തുന്ന വേനലിലും സമര തീ ആളിക്കത്തിച്ച് ആശമാർ; രാപ്പകൽ സമരം ഒരു മാസം പിന്നിട്ടു