കണ്ണൂർ: തലശ്ശേരിയിൽ വിവാഹമോചനത്തിനു പരാതി കൊടുക്കാൻ എത്തിയ യുവതിയെ പീ ഡിപ്പിച്ചുവെന്ന പരാതിയിൽ തലശ്ശേരി ബാറിലെ 2 അഭിഭാഷകർക്കെതിരെ കേസെടുത്തു. അഭിഭാഷകരായ എം ജെ ജോൺസൺ, കെ കെ ഫിലിപ്പ് എന്നിവരാണ് വിവാഹമോചനത്തിന് പരാതി കൊടുക്കാൻ എത്തിയ യുവതിയെ പീ ഡിപ്പിച്ചത്. ഇവർക്കെതിരെ തലശ്ശേരി ടൗൺ പോലീസാണ് കേസെടുത്തത്. ഇരുവരും ഒന്നരവർഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
2021 ഒക്ടോബർ മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പ്രതികളുടെ ഓഫീസിൽ വെച്ചും ജോൺസൺ,
കോഴിക്കോട് ഉള്ള സ്വകാര്യ ഹോട്ടലിൽ വെച്ചും യുവതിയെ ലൈംഗികമായി പീ ഡിപ്പിച്ചു എന്നാണ് കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി. യുവതി കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി അയച്ചുകൊടുക്കുകയും പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസെടുക്കുകയുമായിരുന്നു . വിവാഹമോചനത്തിനു പരാതി കൊടുക്കാൻ എത്തിയതായിരുന്നു യുവതി .എന്നാൽ അഭിഭാഷകരായ എം ജെ ജോൺസൺ ,കെ കെ ഫിലിപ്പ് എന്നിവർ ചേർന്ന് പീഡനത്തിനിരയാക്കി എന്നാണ് യുവതി പറയുന്നത്.