തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. തിരുവനന്തപുരം മലയിൻകീഴാണ് സംഭവം. കാരങ്കോട്ടുകോണം സ്വദേശി ശരത്ത് (24) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ അഖിലേഷ് എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാക്കളെ കുത്തിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. സമീപത്തെ ക്ഷേത്രത്തിൽ കഴിഞ്ഞവർഷം നടന്ന ഉത്സവത്തിൽ മൈക്ക് സെറ്റ് കെട്ടിയതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കെയാണ് മദ്യപാനത്തിനിടെ തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ സമീപവാസിയായ രാജേഷ് സ്ഥലത്തെത്തി. പിന്നീട് രാജേഷും അരുണും തമ്മിൽ തർക്കമുണ്ടാവുകയും, രാജേഷിനെ അരുൺ മർദിക്കുകയും ചെയ്തു. ഇത് ചോദിക്കാനെത്തിയ രാജേഷിന്റെ ബന്ധുക്കളായ ശരത്, അഖിലേഷ് എന്നിവരെ ബിയർക്കുപ്പി കൊണ്ടു കുത്തുകയുമായിരുന്നു.
Trending
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
- ഷൗക്കത്ത് ജയിക്കണം; മലക്കംമറിഞ്ഞ് അന്‍വര്‍