മീററ്റ്: ഉത്തർപ്രദേശിലെ സഹാറൻപുരിൽ യുവാവ് ഭാര്യയെയും ഭാര്യാ മാതാവിനെയും വെടിവച്ചു കൊന്നു. മുത്തലാഖ് ചൊല്ലി ഒരു വർഷത്തിനു ശേഷമാണ് യുവാവ് ഭാര്യയെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തുന്നത്. ഗംഗോഷ് ടെഹ്സിലിലെ ആലംപുര ഗ്രാമത്തിലാണ് സംഭവം. നേരത്തെ, ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മൊഹ്സിൻ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷംലിയിലെ താമസക്കാരനാണ് മൊഹ്സിൻ. കഴിഞ്ഞ വർഷം യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലിയിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് മൊഹ്സിൻ റുക്സാനയെ വിവാഹം കഴിച്ചത്. കഴിഞ്ഞവർഷം മൊഹ്സിൻ ഭാര്യയെ മുത്തലാഖ് ചൊല്ലുകയായിരുന്നു. ഇതിനെ തുടർന്ന് മുത്തലാഖ് നൽകിയതിന് എതിരെ മൊഹ്സിന്റെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് സഹാറൻപുരിലെ തന്റെ വീട്ടിലേക്ക് മടങ്ങിയ റുക്സാന അവിടെ അമ്മയോടൊപ്പം താമസിച്ചു വരികയായിരുന്നു. എന്നാൽ, ഇതിനിടയിൽ മൊഹ്സിൻ റുക്സാനയെ ഭീഷണിപ്പെടുത്താനും ആരംഭിച്ചു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ഭീഷണി.