ഇടുക്കി:പീരുമേട് പരുന്തുംപാറയിൽ വിനോദ സഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അടൂരിൽ നിന്നെത്തിയ സന്ദർശക സംഘത്തിലെ അംഗമായ റോബിനാണ് മരിച്ചത്. ഇയാൾ കൊക്കയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. അടുരിൽനിന്നും പരുന്തുംപാറയിലെത്തിയ അഞ്ചഗ സംഘത്തിലെ ഒരാളായ റോബിൻ തെങ്ങമം സ്വദേശിയാണ്. പരുന്തുംപാറയിൽ എത്തിയ റോബിൻ സുഹൃത്തുക്കളുടെ സമീപത്തു നിന്നും മൂത്രം ഒഴിക്കുവാനെന്ന വ്യാജേന കൊക്കയുടെ സമീപത്തേക്ക് പോവുകയും കൊക്കയിലേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.കുടുംബ വിഷയങ്ങൾ ഉണ്ടായിരുന്നതായും മാനസിക സമ്മർദ്ദമുണ്ടായിരുന്നതിനാൽ കൂടെ കൂടുകയുമായിരുന്നു എന്നുമാണ് സംലത്തിലെ മറ്റ് അംഗങ്ങൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. പീരുമേട് പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം അടൂരിലേക്ക് എത്തിച്ചു. സംസ്ക്കാരം ബുധനാഴ്ച നടക്കും.
Trending
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി