മനാമ: ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫി ടൂർ 2023ന്റെ ഭാഗമായി ലോകകപ്പ് ട്രോഫി പ്രയാണം ബഹ്റൈനിൽ നടക്കും. ആഗസ്റ്റ് 12ന് വൈകീട്ട് നാലുമുതൽ ഏഴുവരെ റോഡ് ഷോ സംഘടിപ്പിക്കും. ജുഫൈറിലെ അൽനജ്മ ക്ലബിൽനിന്ന് പുറപ്പെടുന്ന റോഡ് ഷോ ബാബ് അൽ ബഹ്റൈൻ, ബഹ്റൈൻ ബേയിലൂടെ കടന്നുപോകും.വൈകീട്ട് ഏഴിന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലെത്തുന്ന റോഡ് ഷോ ഫോർമുല വൺ സർക്യൂട്ടിൽ പ്രവേശിച്ച് ഒരു ലാപ് പൂർത്തിയാക്കും. ഇവിടെ ബി.ഐ.സി ടവറിന്റെ പശ്ചാത്തലത്തിൽ കായികപ്രേമികൾക്ക് ട്രോഫിയോടൊപ്പം ചിത്രമെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 13ന് രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങളുടെയും ലാൻഡ് മാർക്കുകളുടെയും പശ്ചാത്തലത്തിൽ ട്രോഫിയുടെ ചിത്രങ്ങൾ പകർത്തപ്പെടും.ട്രീ ഓഫ് ലൈഫ്, പുരാതനമായ ബഹ്റൈൻ ഫോർട്ട്, വേൾഡ് ട്രേഡ് സെൻറർ, ബഹ്റൈൻ ബേ എന്നീ സ്ഥലങ്ങളിൽ ഇതിൽ ഉൾപ്പെടുന്നു. അന്ന് വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ ദാനമാളിൽ വെച്ചും ട്രോഫി പ്രദർശനം നടക്കും. റാലിയിൽ പങ്കെടുക്കാനും ട്രോഫിക്കൊപ്പം ഫോട്ടോയെടുക്കാനുമായി cricketbh.com എന്ന വെബ്സൈറ്റിൽ പേരുകൾ റെജിസ്റ്റർ ചെയ്യാം.
Trending
- രാസലഹരി വില്‍പ്പന: രണ്ടു ടാന്‍സാനിയന്‍ പൗരരെ പഞ്ചാബില്‍നിന്ന് കേരള പോലീസ് പിടികൂടി
- ബഹ്റൈന്‍ നേവല്‍ ഫോഴ്സ് സുഹൂര്‍ വിരുന്ന് നടത്തി
- കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര് ബിന്ദു; പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
- പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ
- മണ്ണൂരില്‍ വീടിന്റെ പൂട്ട് പൊളിച്ച് 30 പവനും 2 ലക്ഷവും കവര്‍ന്നു
- വ്യാജ വാഹനാപകടകേസെടുത്ത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം; എസ്ഐക്കെതിരെ കേസ്
- കഞ്ചാവ് വേട്ട: ‘പിടിയിലായവർക്കെതിരെ കൃത്യമായ തെളിവുണ്ട്, ആരെയുംകുടുക്കിയതല്ല’; എസ്എഫ് ഐ ആരോപണം തള്ളി പൊലീസ്
- ബോക്സിങ് പരിശീലകന് എംഡിഎംഎയുമായി പിടിയിൽ