മുംബയ്: ബസിനുളളിൽ ശല്യം ചെയ്ത യുവാവിനെ യുവതി പൊതിരെ തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.യുവാവിന്റെ മുഖത്ത് യുവതി ഇരുപത്താറുതവണയാണ് ആഞ്ഞ് അടിക്കുന്നത്.
ഷിർദിയിലെ ഒരു സ്കൂളിലെ കായിക അദ്ധ്യാപികയായ പ്രിയ ലഷ്കറെ എന്ന യുവതിയാണ് യുവാവിനെ തല്ലിയത് .പൂനെയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം .മദ്യപിച്ച് കാലുറയ്ക്കാത്ത നിലയിലാണ് യുവാവ് ബസിൽ കയറിയത്. ഭർത്താവിനും മകനുമൊപ്പം ഇതേ ബസിൽ യാത്രചെയ്യുകയായിരുന്നു പ്രിയ.സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെയാണ് പ്രിയയുടെ സമീപത്ത് നിൽക്കുകയായിരുന്നു യുവാവ് മോശമായി പെരുമാറിയത് .പൊടുന്നനെ പ്രകോപിതയായ യുവതി ആക്രോശിച്ചുകൊണ്ട് യുവാവിനുനേരെയെത്തി .ലക്കുകെട്ട നീ എന്നെ ശല്യപ്പെടുത്തുന്നോ എന്ന് ചോദിച്ചുകൊണ്ട് അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് ഇരുകവിളിലും മാറിമാറി ആഞ്ഞാഞ്ഞ് തല്ലുകയായിരുന്നു .സ്ത്രീകൾ ഉൾപ്പെടെ മറ്റുനിരവധിയാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും കാഴ്ചക്കാരായി നിന്നതല്ലാതെ അവർ ആരും പ്രശ്നത്തിൽ ഇടപെട്ടില്ല.ഇടയ്ക്ക് കണ്ടക്ടർ യുവതിക്ക് സപ്പോർട്ടുമായി എത്തി .അടികൊണ്ട യുവാവ് കരയുന്നതും മാപ്പുപറയുന്നതും ഇനിമേലിൽ ആവർത്തിക്കില്ലെന്ന് പറയുന്നതും വീഡിയോയിൽ കാണാം .എന്നാൽ അതൊന്നും യുവതിയെ പിന്തരിപ്പാൻ പര്യാപ്തമായിരുന്നില്ല .വീണ്ടും തല്ലുതുടർന്നു .ഇതിനിടെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തു .ബസ് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അവിടെ ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല .അല്പം കഴിഞ്ഞ് പരാതി നൽകിയെങ്കിലും യുവാവിന്റെ ഭാര്യ മാപ്പുപറഞ്ഞതോടെ പരാതി പിൻവലിക്കുകയായിരുന്നു.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില് 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്മ്മനിയിയിലെ കാര് ആക്രമണം: ബഹ്റൈന് അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി