കൊല്ലം: കാട്ടുപന്നി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ മദ്ധ്യവയസ്കൻ മരിച്ചു. കടയ്ക്കൽ മുക്കുന്നം സ്വദേശി മനോജ്(47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.മൂന്ന് ദിവസം മുമ്പായിരുന്നു അപകടമുണ്ടായത്. കടയ്ക്കൽ മുക്കുനത്തിനും കല്ലുതേരിക്കും ഇടയിൽവച്ചാണ് മനോജിന്റെ വാഹനത്തിൽ കാട്ടുപന്നി ഇടിച്ചത്. ഇതോടെ ബൈക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനോജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുമ്പ് വിദേശത്തായിരുന്നു മനോജ് ജോലി ചെയ്തിരുന്നത്. പിന്നീട് നാട്ടിൽ തിരിച്ചെത്തി തടിപ്പണിക്ക് പോകാൻ തുടങ്ങി.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു