തിരുവനന്തപുരം: ഇന്ന് രാവിലെ കാട്ടാക്കട ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ വെച്ചാണ് ഭാര്യ ഭർത്താവിനെ തല്ലിയത്. കൂട്ടുപ്രതിയായ സ്ത്രീക്കൊപ്പം ഭർത്താവ് നിൽക്കുന്നത് കണ്ട് പ്രകോപിതയായ ഭാര്യ കോടതി മുറിയിൽ കയറി തല്ലുകയായിരുന്നു. ശേഷം മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
കല്ലയം സ്വദേശിയായ ഭർത്താവിനെയാണ് കുടപ്പനക്കുന്ന് സ്വദേശിനിയായ ഭാര്യ മർദ്ദിക്കുന്നത്. ഭർത്താവ് നടത്തിയ സാമ്പത്തിക തട്ടപ്പി കേസുമായി ബന്ധപ്പെട്ടാണ് ഭാര്യ കാട്ടാക്കട ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തുന്നത്. ഭർത്താവിനൊപ്പം കേസിൽ കൂട്ടുപ്രതിയായ മറ്റൊരു സ്ത്രീയുമെത്തിയിരുന്നു. ഇരുവരെയും ഒരുമിച്ച് കോടതി മുറിയിൽ കണ്ടത് ഭാര്യയെ പ്രകോപിപ്പിച്ചു. തുടർന്ന് കോടതി മുറിയൽ വെച്ച് തന്നെ ഭാര്യ തന്റെ ഭർത്താവിനെ മർദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നം കോടതിയിൽ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും കോടതി നടപടികൾ തടസ്സപ്പെടുത്തുകയും ഉണ്ടായി. തുടർന്ന് കോടതി നിർദേശപ്രകാരം ഭാര്യയെ ഭർത്താവിനെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.