ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേശ് ശുക്ലയെ വെറുതെ വിടാൻ ആവശ്യപ്പെട്ട് ഇര. പ്രതിയെ വിട്ടയക്കണമെന്നും അയാൾ തെറ്റ് മനസിലാക്കിയെന്നും ഇരയായ ആദിവാസി യുവാവ് ദഷ്മത് റാവത്ത് പറഞ്ഞു. ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ക്രൂരതയുടെ വീഡിയോ ചൊവ്വാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വെെറലായത്. തുടർന്നായിരുന്നു പൊലീസ് നടപടി.ഐ.പി.സി 294, 504 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. അനധികൃത നിർമ്മാണം കണ്ടെത്തിയതോടെ ഇയാളുടെ വീടിന്റെ ഒരു ഭാഗം സർക്കാർ ഇടിച്ചു നിരത്തുകയും ചെയ്തു. പ്രതിക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഭോപ്പാലിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇരയായ ആദിവാസി യുവാവിന്റെ കാൽകഴുകി ക്ഷമ ചോദിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുവാവിനെ കസേരയിലിരുത്തി താഴെയിരുന്നാണ് ശിവരാജ് സിംഗ് ചൗഹാൻ കാൽ കഴുകിയത്. കൂടാതെ നെറ്റിയിൽ തിലകം ചാർത്തി മാല അണിയിച്ചു. ഉപഹാരങ്ങൾ നൽകി. ഭോപ്പാലിലെ സ്മാർട്ട് സിറ്റി പാർക്കിൽ യുവാവിനൊപ്പം മുഖ്യമന്ത്രി വൃക്ഷത്തൈയും നട്ടു. യുവാവ് നേരിട്ട അനുഭവം തന്നെ വേദനിപ്പിച്ചെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. യുവാവിന്റെ കുടുംബവിശേഷങ്ങളും ജോലിയുൾപ്പെടെയുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി