ഗോവ: കനത്ത മഴയെ തുടര്‍ന്ന് ഗോവയിലെ പെര്‍നേമിലെ തുരങ്കഭിത്തി അഞ്ചമീറ്ററോളം തകര്‍ന്ന് വീണു. ഇതോടെ കൊങ്കണ്‍ റെയില്‍വേ റൂട്ടിലെ നിരവധി ട്രെയിനുകള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ലോണ്ട വഴി തിരിച്ചു വിടേണ്ടി വന്നതായി അധികൃതര്‍ പറഞ്ഞു.ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും റെയില്‍പാത പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡ് വക്താവ് ബാബന്‍ ഗട്ടേ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചതായും ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടതല്ലാതെ ഒരു ട്രെയിന്‍ പോലും റദ്ധാക്കിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കഴിഞ്ഞ അഞ്ച് ദിവസമായി തുടര്‍ച്ചായി പെയ്യുന്ന മഴയില്‍ ഗോവയിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി