ജാൻവി കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘മിലി’. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ഹെലന്റെ’ റീമേക്കാണ് ‘മിലി’. ‘ഹെലന്റെ’ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീമേക്കും ഒരു മികച്ച സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന സൂചനയോടെ ‘മിലി’യുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി.
എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജാവേദ് അക്തറാണ് ‘മിലി’യുടെ വരികൾ എഴുതിയിരിക്കുന്നത്. സുനിൽ കാർത്തികേയനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മോനിഷ ആർ ബൽദവയാണ് ചിത്രത്തിന്റെ എഡിറ്റർ.
ജാൻവി കപൂറിന്റെ പിതാവ് കൂടിയായ ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ് തൽവാർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും അപൂർവ സോന്ധി പ്രൊഡക്ഷൻ ഡിസൈനറുമാണ്. സുനിൽ അഗർവാളാണ് അസോസിയേറ്റ് ഡയറക്ടർ. സണ്ണി കൗശല്‍, മനോജ് പഹ്വ, ഹസ്ലീൻ കൗര്‍, രാജേഷ് ജെയ്സ്, വിക്രം കൊച്ചാര്‍, അനുരാഗ് അറോറ, സഞ്ജയ് സൂര്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. വസ്ത്രാലങ്കാരം ഗായത്രി തദാനി. പബ്ലിസിറ്റി കാമ്പയിൻ രാഹുൽ നന്ദ.