ഇന്ദ്രൻസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കായ്പ്പോള’ റിലീസിന് ഒരുങ്ങുകയാണ്. കെജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
സർവൈവൽ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം വീൽചെയർ ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്കറാണ് ഛായാഗ്രാഹകൻ. ഡിക്സൻ പൊടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ.
എംആർ ഫിലിംസിന്റെ ബാനറിൽ സജിമോനാണ് ചിത്രം നിർമ്മിക്കുന്നത്. കലാസംവിധായകൻ സുനിൽ കുമാരൻ. ഇർഷാദ് ചെറുകുന്നാണ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. പ്രവീൺ എടവണ്ണപ്പാറയാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. അഞ്ജു കൃഷ്ണ അശോക് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്ണ, വിദ്യ മാർട്ടിൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.