ലണ്ടൻ / ന്യൂഡൽഹി: ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനെക്കയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന് സുരക്ഷിതവും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമാണ് എന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും യുകെ മരുന്ന് നിര്‍മ്മാണ കമ്പനിയും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്സിന്റെ 1 ബില്ല്യണ്‍ ഡോസുകള്‍ നിര്‍മ്മിക്കാന്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്.
ഈ പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും ഒക്ടോബര്‍ – നവംബര്‍ മാസത്തോടെ മരുന്ന് പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഡാര്‍ പൂനാവാല പറഞ്ഞു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കൊറോണ പ്രതിരോധ വാക്സിന്റെ 300 ബില്ല്യണ്‍ ഡോസുകള്‍ 2020 ഡിസംബറോടെ നിര്‍മ്മിക്കുമെന്നാണ് പ്രതീക്ഷ. പാൻഡെമിക് സമയത്ത് വാക്സിനിൽ നിന്ന് ലാഭം നേടാൻ ശ്രമിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.