
ദില്ലി:പഹൽഗാം ഭീകരാക്രമണത്തിലും, ഓപ്പറേഷൻ സിന്ദൂറിലുമുള്ള അവ്യക്തത നീക്കിയേ മതിയാവൂയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.ചർച്ചയാവശ്യപ്പെട്ട് രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ചെയർമാൻ തള്ളിയതില്‍ അദ്ദേഹം പ്രതിഷേധമറിയിച്ചു.പഹൽഗാമിൽ ഭീകരരെ ഇനിയും പിടികൂടാനായിട്ടില്ല.അവരെ പിടിച്ചിട്ടുമില്ല, വധിച്ചിട്ടുമില്ല .രാജ്യസുരക്ഷയിലും, സൈനിക ശക്തിക്ക് പിന്തുണ നൽകുന്നതിലും എല്ലാവരും ഒറ്റക്കെട്ടാണ്. ഭീകരർ എവിടെ പോയി? അവർക്ക് എന്ത് സംഭവിച്ചു ലഫ്.ഗവർണ്ണർ തന്നെ സുരക്ഷ വീഴ്ച സമ്മതിച്ചുവെന്നും ഖര്‍ഗെ പറഞ്ഞു
പഹൽഗാം ഭീകരാക്രമണത്തിലും, ഓപ്പറേഷൻ സിന്ദൂറിലുമുള്ള അവ്യക്തത നീക്കിയേ മതിയാവൂ. ട്രംപിന്റെ അവകാശവാദങ്ങൾ രാജ്യത്തിന് അപമാനമാണ് ചട്ടം 267 ലംഘിച്ചാണ് ഖർഗെ സംസാരിച്ചതെന്ന് ബിജെപി അധ്യക്ഷന്ജെപി നദ്ദ പറഞ്ഞു. ഭരണഘടന വിഷയം സംസാരിക്കേണ്ടിടത്ത് തെറ്റിദ്ധരിപ്പിച്ച് പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് സംസാരിച്ചു ഈ സർക്കാർ ഒളിച്ചോടില്ല ചർച്ച നടത്തുക തന്നെ ചെയ്യും സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇതുപോലെയൊരു ഓപ്പറേഷൻ നടന്നിട്ടില്ല പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ 12 മണി വരെ നിർത്തിവച്ചു
