ഇടുക്കി : ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ ജോലി ചെയ്യുന്ന ടാക്സി ഡ്രൈവർ ജെ അരുളിനെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗതക്കുരുക്കിനിടെ വാഹനം നിർത്താനാവശ്യപ്പെട്ട മൂന്നാർ ട്രാഫിക് യൂണിറ്റിലെ എസ്സിപിഒ ടിനോജ് പി തോമസിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. മർദനത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ ശേഷം ഇവിടെ നിന്നും കടന്നു കളഞ്ഞ പ്രതിയെ ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. വിനോദ സഞ്ചാരികളുടെ തിരക്ക് കാരണം മാട്ടുപ്പെട്ടി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതിനിടെ ട്രാഫിക് പോലീസിന്റെ നിർദേശം പാലിക്കാതെ എതിർദിശയിലൂടെ അരുൾ വാഹനം കയറ്റി. ഇത് ഉദ്യോഗസ്ഥൻ ചോദ്യംചെയ്തതോടെ ടിനോജുമായി തർക്കം നടന്നു. ഇതേ തുടർന്ന് രണ്ട് തവണയാണ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കാൻ അരുൾ ശ്രമിച്ചത്. ഇതിൽ നിന്നും ഒഴിഞ്ഞുമാറിയ ടിനോജിനെ വാഹനം നിർത്തി പുറത്തിറങ്ങിയ അരുൾ മർദ്ദിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു