
ന്യൂഡല്‍ഹി. ലൈഫ് മിഷന് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്ത മാസം പരിഗണിക്കും. കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റുവാന്‍ കാരണം സോളിറ്റര്‍ ജനറലിന്റെ ആവശ്യമാണ്. കേസ് ഓഗസ്റ്റ് ആദ്യ ആഴ്ച പരിഗണിക്കും.ഹര്‍ജിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ ഇടക്കാല ജാമ്യാപേക്ഷ ശിവശങ്കര്‍ ഹൈക്കോടതിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കുവനായിരുന്നു സുപ്രിംകോടതി നിര്‍ദേശമെന്നും കോടതി ജാമ്യം തള്ളിയെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടതെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാ് ശിവശങ്കര്‍ ഹര്‍ജി പിന്‍വലിച്ചത്.

