ന്യൂ ഡൽഹി :ക്ഷേത്രത്തിൽ എങ്ങനെ പൂജ നടത്തണം. തേങ്ങ ഉടയ്ക്കണം, ആരതി നടത്തണം എന്ന് ഭരണഘടന കോടതികൾക്ക് നിർദേശം നൽകാൻ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ.തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നിരീക്ഷണം.
എന്നാൽ ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളിൽ ഏതെങ്കിലും വീഴ്ചയുണ്ടായാൽ കോടതികൾക്ക് ഇടപെടാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.
തിരുപ്പതി ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നതിൽ ക്രമക്കേടോ, വിവേചനമോ ഉണ്ടെന്ന് ഹർജിക്കാരന് അഭിപ്രയാം ഉണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാൻ ദേവസ്വത്തോട് നിർദേശിക്കാം എന്നും കോടതി.