തിരുവനന്തപുരം: സാക്ഷരതാ പ്രേരക്മാരുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചെന്നും ദുഷ്ടലാക്കോടെയാണ് സമരം തുടരുന്നതെന്നും മന്ത്രി പറഞ്ഞു. ഇത് അഹങ്കാരത്തിന്റെയും സഹകരണമില്ലായ്മയുടെയും ലക്ഷണമാണ്. ഇനി ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ട കാര്യമില്ലല്ലോയെന്നും മന്ത്രി ചോദിച്ചു.
സമരം അവസാനിപ്പിക്കാൻ നേരത്തെ മന്ത്രിതല ചർച്ച നടന്നിരുന്നു. സാക്ഷരതാ പ്രേരക്മാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാനും തീരുമാനിച്ചിരുന്നു.