കുമരനെല്ലൂര്‍: മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നല്കി മോഷ്ടാവ്. കുമരനല്ലൂരിലാണ് വീട്ടുകാരേയും നാട്ടുകാരേയും ആശ്ചര്യപ്പെടുത്തിയ സംഭവം. മാല വിറ്റുകിട്ടിയ അര ലക്ഷം രൂപയും ഇതിനൊപ്പം ഒരു ക്ഷമാപണക്കത്തും ആരുമറിയാതെ മോഷ്ടാവ് ഉടമയുടെ വീട്ടിലെത്തിച്ച് സ്ഥലംവിട്ടു. കുമരനല്ലൂര്‍ എ.ജെ.ബി സ്കൂളിന് സമീപം താമസിക്കുന്ന മുന്‍ട്രോട്ട് കുഞ്ഞാന്റെ വീട്ടില്‍നിന്നും കഴിഞ്ഞ 19നാണ് മകന് ഷിഹാബിന്റെ മൂന്ന് വയസ്സുകാരിയായ മകളുടെ ഒരു പവനില്‍ അധികം തൂക്കം ഉണ്ടായിരുന്ന മാല നഷ്ടപ്പെട്ടത്. രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴല്ലാം മാല കഴുത്തില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി ഉടനെ തിരിച്ചുവന്നു നോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്. മാല അന്വേഷിച്ച് വീട്ടുകാര്‍ പലസ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസത്തിനുശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകില്‍ അടുക്കളക്ക് സമീപത്തുവെച്ച് സ്ഥലംവിട്ടത്. മാല വിറ്റു പോയെന്നും നിങ്ങള്‍ തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ലെന്നും അതിനാല്‍ മാപ്പാക്കണമെന്നുമുള്ള ക്ഷമാപണത്തോടെയാണ് കുറിപ്പ്.
Trending
- ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടി തട്ടിയ പ്രതികള്‍ അറസ്റ്റില്‍
- സ്വര്‍ണക്കടത്ത്, നടിയുടെ പക്കല്‍ നിന്ന് പിടികൂടിയത് പതിനേഴര കോടി രൂപയുടെ സ്വർണം
- പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ചുതകർത്ത് പ്ലസ്ടു വിദ്യാർഥികൾ
- നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്
- നഴ്സിങ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- അനുറാം സംവിധാനം ചെയ്യുന്ന’മറുവശം’നാളെ ( 7ന്) തിയേറ്ററിലെത്തും
- ദീര്‍ഘകാലം ഒരുമിച്ച് ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല- സുപ്രീം കോടതി
- കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്