കൊച്ചി: വൈര്യനിര്യാതന ബുദ്ധിയോടെയാണ് സോളാർ കേസ് സിബിഐയ്ക്ക് കൈമാറിയതെന്നും,തീയിൽ കാച്ചിയ പൊന്നുപോലെ നേതാക്കൾ ഇപ്പോൾ പുറത്തുവന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. പോലീസ് അന്വേഷിച്ചു കണ്ടെത്താത്ത കേസാണ് സിബിഐക്ക് വിട്ടത്.ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണം. സി പി എം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസ് ആകണം ഇതെന്നും സതീശൻ പറഞ്ഞു.
സി.പി.എം നേതാക്കൾക്ക് ക്വട്ടേഷൻ സംഘങ്ങളുമായും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്. ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ നേതാവ് ട്രോഫി സമ്മാനിച്ചത്തിലൂടെ ഇതിനുള്ള തെളിവുകൾ പുറത്തുവന്നിരിക്കുകയാണെന്നും റിസോർട്ട് വിവാദത്തില്‍ വസ്തുത പിണറായി പുറത്ത് വിടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.