രജനീകാന്തിന്റെ മകൾ ഐശ്വര്യയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ ആരംഭിച്ചു. വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ഷൂട്ടിംഗ് സെറ്റിൽ ജോയിൻ ചെയ്തു. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ രജനീകാന്ത് അതിഥി വേഷത്തിൽ എത്തുന്നു.
വിഷ്ണു വിശാലാണ് നായകൻ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്നും ഇടവേളയെടുത്താണ് താരം ഷൂട്ടിങ്ങിന് എത്തിയത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം രജനീകാന്ത് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് അറിയുന്നത്.
നടി ജീവ രാജശേഖറും ലാൽ സലാമിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരേ സമയം ഒന്നിലധികം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.