കൽപ്പറ്റ: ഇസ്തിരിപെട്ടിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. വയനാട് മേപ്പാടി പുത്തൂർ വയലാൽ എന്ന സ്ഥലത്താണ് സംഭവം. പുത്തൂർ വയലാൽ കോളനിയിലെ പരേതനായ കുഞ്ഞിരാമൻ – പതവി ദമ്പതികളുടെ മകൻ ശശി (41) യാണ് മരിച്ചത്. രാവിലെ ഷർട്ട് ഇസ്തിരി ഇടുന്നതിനിടെയാണ് ഇസ്തിരിപെട്ടിയിൽ നിന്നും ഷോക്കേറ്റത്.
യുവാവ് ഷോക്കേറ്റ് പിടയുന്നത് കണ്ട വീട്ടുകാർ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.