മനാമ : ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘പുതിയ ഇന്ത്യ: മതം, മതേതരത്വം’ എന്ന വിഷയത്തില്‍ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാര്‍ ഇന്ന് (തിങ്കൾ) രാത്രി 8.30ന് നടക്കും. എസ്.എസ്.എഫ് ദേശീയ സെക്രട്ടറിയും ബഹുഭാഷാ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ഡോ. ഫാറൂഖ് നഈമി കൊല്ലം ഉദ്ഘാടനം നിര്‍വ്വഹിക്കും. ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ ബിനു കുന്നന്താനം(ഒ.ഐ.സി.സി ), ലെവിന്‍ കുമാര്‍ (പ്രതിഭ), ബിജു മലയില്‍ (ലോക കേരള സഭാംഗം), എം.സി. അബ്ദുല്‍ കരീം (ഐ.സി.എഫ്) എന്നിവര്‍ സംബന്ധിക്കും. സൂം ആപ്ലിക്കേഷൻ (ഐ ഡി 932 9352 1441) ഉപയോഗിച്ചാണ് സെമിനാർ നടത്തപ്പെടുന്നത്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

