കിളിമാനൂർ: തട്ടുകടകളിൽ നിന്നും പഴംപൊരി അപ്രത്യക്ഷമാകുന്നു. ഉള്ള കടകളിലാകട്ടെ പഴം പൊരിക്ക് ഡിമാൻഡും.നേന്ത്രക്കുലയുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തതോടെയാണ് ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും പഴംപൊരി അപ്രത്യക്ഷമായത്.നാട്ടിൻപുറങ്ങളിൽ വ്യാപകമായുള്ള തട്ടുകടകളിലെ പഴംപൊരിയുടെ വലിപ്പവും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. നേന്ത്രപ്പഴത്തെ മാത്രം ആശ്രയിച്ച് നടത്തുന്ന ഒട്ടേറെ മൂല്യവർദ്ധിത ഉത്പാദന യൂണിറ്റുകളും കടുത്ത പ്രതിസന്ധിയിലാണ്.15 കിലോയിൽ കൂടുതലുള്ള ശരാശരി ഒരു നേന്ത്രക്കുലയ്ക്ക് കർഷകന് ആയിരം രൂപയോളം വിലയാണ് ലഭിക്കുന്നത്. സാധാരണ വർഷങ്ങളിൽ വിളവെടുപ്പ് സീസണിൽ നേന്ത്രക്കായ കിലോയ്ക്ക് 20 രൂപയിലേക്ക് താഴാറാണ് പതിവ്. എന്നാൽ ഈ സീസണിൽ കിലോയ്ക്ക് അറുപതിൽ കുറഞ്ഞിട്ടില്ല. ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് നേന്ത്രക്കായ വില ഉയരാൻ കാരണം.വന്യമൃഗശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നേന്ത്രക്കായ കിട്ടാനില്ലാതെയായി.കഴിഞ്ഞ മൂന്ന് മാസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 70 മുതൽ 80 രൂപ വരെയാണ് കിലോയ്ക്ക് വില.
Trending
- ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; ഇന്ത്യയെ പ്രതിനിധീകരിച്ച് എസ് ജയ്ശങ്കർ പങ്കെടുക്കും
- എട്ട് പേർക്കെതിരെ കേസ്, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു
- വീടിന് വില 10 ലക്ഷം രൂപ മാത്രം, കറണ്ടിനും വെള്ളത്തിനും ജന്മത്ത് പണം നൽകേണ്ട; ഉള്ളിലും പുറത്തും നിറയെ എഐ
- പരിശോധിച്ചതിൽ പകുതിയോളം പേർക്കും രോഗസാദ്ധ്യത, കൂടുതലും കാൻസറിന്
- ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസ്; ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു
- ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി; സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായി.
- വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി, സ്വകാര്യദൃശ്യങ്ങൾ പകർത്തി 41.52 ലക്ഷം തട്ടിയെടുത്തു, യുവതിയും സുഹൃത്തും പിടിയിൽ
- ഇന്ത്യൻ സ്കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നുപ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന് നടക്കും