ന്യൂഡൽഹി : സൈനിക കാന്റീനുകളിൽ വിദേശ ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം. വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മദ്യം ഉൾപ്പെടെയുള്ളവയുടെ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്താനാണ് പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നത്. ആത്മർനിർഭർ പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഉൽപ്പനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കാന്റീൻ സ്റ്റോർ ഡിപ്പാട്ട്മെന്റ് സ്റ്റോറുകളിലും, ഇതിന് കീഴിലുള്ള കാന്റീൻ യൂണിറ്റുകളിലും വിദേശ ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ പോകുന്നതായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. നിലവിൽ 400 വിദേശ ഉത്പന്നങ്ങളാണ് കാന്റീനുകൾ വഴി വിൽപ്പന നടത്തുന്നത്. വിൽപ്പന നിരോധിക്കുന്ന സാഹചര്യത്തിൽ മദ്യമുൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിയും സർക്കാർ നിർത്തിവെക്കും.
രാജ്യത്തെ ഏറ്റവും വലിയ ചെറുകിട കച്ചവട ശൃംഖലയാണ് കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്മെന്റുകൾ. സിയാച്ചിൻ മുതൽ ആൻഡമാൻ നിക്കോബാർ വരെ ഏകദേശം 3,500 കാന്റീനുകൾ ഉണ്ടെന്നാണ് കണക്കുകൾ. ഈ കാന്റീനുകൾ വഴി ഏകദേശം 5000 ത്തോളം ഉത്പന്നങ്ങളും വിൽപ്പന നടത്തുന്നുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
അതേസമയം ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവെക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം ചൈനയെയാണ് കൂടുതൽ പ്രതിസന്ധിയിൽ ആഴ്ത്തുക. വിദേശ ഉത്പന്നങ്ങളിൽ ഏറിയ പങ്കും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നുമാണ്. അതിനാൽ കേന്ദ്രത്തിന്റെ തീരുമാനം ചൈനയ്ക്ക് കനത്ത തിരിച്ചടിയാകും.