മസ്കത്ത്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഒമാൻ ഫാമിലി വിസ ലഭിക്കുന്നതിനുള്ള ശമ്പള നിരക്ക് 150 റിയാലായി കുറച്ചതായി അധികൃതർ അറിയിച്ചു. ഒരു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നേരത്തെ 350 റിയാൽ വരുമാനമുള്ളവർക്ക് മാത്രമേ ഒമാനിൽ ഫാമിലി വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളൂ. വരും ദിവസങ്ങളിൽ ഈ നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് അറിയാൻ കഴിയും. പുതിയ തീരുമാനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വിദഗ്ധർ പറഞ്ഞു.