സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത മൂന്ന് ദിവസത്തിന് ശേഷം മാത്രമെ റിവ്യു നല്കാവു എന്ന അഭ്യർത്ഥനയുമായി തമിഴ് സിനിമ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. സെപ്റ്റംബര്‍ 18ന് ചെന്നൈയില്‍ വെച്ച് നടന്ന ജനറല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. റിലീസിന് പിന്നാലെ വരുന്ന യൂട്യൂബ് റിവ്യൂകളും ഫേസ്ബുക്ക് പോസ്റ്റുകളും ട്വിറ്റര്‍ മീമുകളും കാരണം പല സിനിമകളും വാണിജ്യപരമായി പരാജയപ്പെടുകയാണ് എന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം മാത്രം റിവ്യൂകള്‍ പോസ്റ്റ് ചെയ്യാന്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇതിന് പുറമെ തിയേറ്ററില്‍ ആദ്യ ദിവസം പ്രേക്ഷക പ്രതികരണം എടുക്കുന്നതും തടയണമെന്ന തീരുമാനം എടുത്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. തിയേറ്ററിനുള്ളിലേക്ക് പ്രേക്ഷക പ്രതികരണം എടുക്കുന്നതിനായി ക്യാമറകള്‍ അനുവദിക്കരുതെന്ന് തിയേറ്റര്‍ ഉടമകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ യൂട്യൂബ് ചാനലുകളില്‍ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ കൊടുക്കുന്നതിനെതിരായും പ്രമേയം പാസാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

