തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി. ആറിടത്താണ് എൽഡിഎഫ് അട്ടിമറി വിജയം നടത്തിയത്. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലത്തും വെള്ളാറിലും ബിജെപിയെ അട്ടിമറിച്ച് എൽഡിഎഫ് വിജയം കെെവരിച്ചു. നെടുമ്പാശേരിയിലും മുല്ലശേരിയിലും യുഡിഎഫിനെ അട്ടിമറിച്ച് എൽഡിഎഫ് സീറ്റ് നേടി. കണ്ണൂർ മുഴപ്പിലങ്ങാട് അഞ്ചാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം പഴയകുന്നുമ്മൽ വാർഡ് എൽഡിഎഫ് നിലനിർത്തിയിട്ടുണ്ട്. ചടയമംഗലം പഞ്ചായത്തും കുരിയോട് വാർഡും എൽഡിഎഫിന് തന്നെ.പാലക്കാട് പൂക്കോട്ടുകാവിൽ സിപിഎമ്മിന് ജയം. നിലവിൽ യുഡിഎഫ് ഏഴിടത്ത് ജയിച്ചു. മൂന്നാർ മൂലക്കട, പതിനെട്ടാം വാർഡുകളിൽ കോൺഗ്രസിന് ജയം. മലപ്പുറം കോട്ടക്കൽ ചൂണ്ട, ഈസ്റ്റ് വില്ലൂർ വാർഡുകളിലും യുഡിഎഫ് വിജയിച്ചു. കണ്ണൂർ മാടായി, രാമന്തളി വാർഡുകൾ യുഡിഎഫ് നിലനിർത്തി.പത്ത് ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഇടത്ത് ബിജെപി ജയിച്ചു. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിൽ ബിജെപിക്ക് ആദ്യ ജയം നേടാൻ കഴിഞ്ഞു. കോൺഗ്രസ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. പൂവച്ചൽ പഞ്ചായത്ത് ആറാം വാർഡും ബിജെപി നിലനിർത്തി. കുട്ടനാട് വെളിയനാടും ബിജെപി സ്ഥാനാർത്ഥി ജയിച്ചു.
Trending
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില് ഹജ്ജ് ഓണ്ലൈന് രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന് കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില് പുതിയ അദ്ധ്യയനവര്ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള് സന്ദര്ശിച്ചു
- നിര്ണായക മത്സരത്തില് കൊല്ലം സെയ്ലേഴ്സിന് തകര്ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
- ‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ