ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 76 ആം മത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ സൽമാനിയയിലുള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് രണ്ടു ദിവസങ്ങളിലായിട്ടാണ് മത്സരം നടത്തുന്നത്. ജനുവരി 24ന് (വെള്ളിയാഴ്ച്ച) രാവിലെ 10:00 മണി മുതൽ 12:00 മണി വരെയാണ് പ്രാഥമിക റൗണ്ട് എഴുത്തു പരീക്ഷ നടത്തുന്നത്. 1950 വരെയുള്ള ഇന്ത്യൻ സ്വതന്ത്ര്യ ചരിത്രമാണ് ക്വിസ് മത്സര വിഷയം,പ്രാഥമിക റൗണ്ടിലേക്ക് പരമാവധി 30 ടീമിനെയാണ് പങ്കെടുപ്പിക്കുക.പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കുന്ന 5 ടീമുകളായിരിക്കും ഫൈനലിൽ മത്സരിക്കുക.ഫൈനൽ മത്സരം 31.01.2025 (വെള്ളിയാഴ്ച്ച) വൈകിട്ട് 07:00 മണിക്കും 10:00 മണിക്കും ഇടയിൽ നടക്കുമെന്നും ,രജിസ്ട്രേഷനുള്ള അവസാന തീയ്യതി 18.01.2025 (തിങ്കളാഴ്ച്ച) രാത്രി 09:00 മണി വരെയാണെന്ന് സംഘാടകർ അറിയിച്ചു.മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷണീയമായ സമ്മാനങ്ങളും ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ
3666 3942, 3974 5666, 3923 5913
Trending
- ലോസാഞ്ചലസിൽ കാട്ടുതീ അണയ്ക്കാൻ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് മറ്റൊരു വസ്തു.
- പാകിസ്ഥാന്റെ തലവര മാറുന്ന കണ്ടെത്തൽ, 80,000 കോടിയുടെ നിധി ഇന്ത്യയ്ക്ക് തൊട്ടടുത്ത്
- പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു, മരണം മൂന്നായി
- പെപ്പര്‍ സ്പ്രേ കുടുക്കി; സ്കൂട്ടര്‍ യാത്രികനെ കുത്തിവീഴ്ത്തി 22 ലക്ഷം കവര്‍ന്ന 10 പേര് പിടിയില്‍
- മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്
- നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ അവഹേളനം; 19കാരി നവവധു ജീവനൊടുക്കി
- ബിനിലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി; പരിക്കേറ്റ മലയാളിയെയും തിരിച്ചെത്തിക്കാൻ ശ്രമം
- ദർശന പുണ്യം നേടി ജനലക്ഷങ്ങൾ; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു