ആലപ്പുഴ: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരന്റെ കൈവിരൽ കടിച്ചുമുറിച്ച കേസിൽ പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി വിജു (38) ആണ് പിടിയിലായത്. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് സംഭവം. ബസ്സ്റ്റാന്റിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ വിജുവിനെ തടയുവാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി വി ഹരിയെയാണ് പ്രതി ആക്രമിച്ചത്. പ്രതിയെ പിടിക്കാനെത്തിയ ഹരിയുടെ വലത് കൈവിരൽ വിജു കടിച്ചു മുറിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് ഐ മാരായ ചന്ദ്രബാബു, സാലിമോൻ സിപിഒ അനുരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Trending
- റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി
- ബഹ്റൈൻ പ്രതിഭ വടംവലി മത്സരം : ടീം അരിക്കൊമ്പൻസ് ജേതാക്കൾ
- പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ജാബര്‍ അല്‍ സബാഹ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
- പ്രമുഖ ബഹ്റൈനി നിയമപണ്ഡിതന് ഡോ. ഹുസൈന് അല്‍ ബഹര്‍ന അന്തരിച്ചു
- ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ദൗത്യത്തില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്റൈനി വനിത
- എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
- ബഹ്റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ ആദരിച്ചു